പാലക്കാട്: സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണമെന്ന് ബിഎംഎസ് സംസ്ഥാന ജന.സെക്രട്ടറി എം.പി.ചന്ദ്രശേഖരന് പ്രസ്താവിച്ചു. അധികാരത്തില്‍ വന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദ രഹിത കേരളം വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യവുമായി ഭാരതീയ മസ്ദൂര്‍ സംഘം പാലക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്രയുടെ സമാപനം ഒലവക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡണ്ട് മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ജോ.സെക്രട്ടറിമാരായ സലിം തെന്നിലാപുരം, വി.ശിവദാസ്, വി.മാധവന് എന്നിവര്‍ സംസാരിച്ചു. എം.ദണ്ഡപാണി സ്വാഗതവും കെ.ബാലന് നന്ദിയും പറഞ്ഞു.
കൂറ്റനാട്: വിവാദ രഹിത കേരളം വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യവുമായി ഭാരതീയ മസ്ദൂര്‍ സംഘം തൃത്താല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സെന്ററില്‍ സായാഹ്നധര്ണ്ണനടത്തി. ജില്ലാ പ്രസിഡണ്ട് ടി.എം.നാരായണന് ഉദ്ഘാടനം ചെയ്തു. തൃത്താല മേഖലാ പ്രസിഡണ്ട് ഇ.ഹരിദാസ് അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധന്, കെ.ചന്ദ്രശേഖരന്, കെ.സി.കുഞ്ഞന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ധര്ണ്ണയോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് ശിവന്, സുധന്, ജയന്, ജിതേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: