മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചുവരവ്. ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 188 പോയിന്റ് ഉയർന്ന് 25,?917ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഹരിവിപണിയിൽ ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നത്.
സെൻസെക്സ് 1,624 പോയിന്റ് ഇടിഞ്ഞു 25,741ൽ എത്തിയിരുന്നു. നിഫ്റ്റി 490 പോയിന്റ് താഴ്ന്ന് 7,809 എന്ന നിരക്കിലാണു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ചൈനയുടെ സാമ്പത്തിക തകർച്ച മൂലം ഏഷ്യൻ വിപണികളിലെല്ലാം രേഖപ്പെടുത്തിയ ഇടിവു ഇന്ത്യൻ വിപണിയെയും ബാധിക്കുകയായിരുന്നു.
അതേസമയം, ചൈനീസ് ഓഹരി വിപണയിൽ ഇന്നും ഇടിവ് തുടരുകയാണ്. രൂപയുടെ മൂല്യത്തിലും നേരിയ വർധനവുണ്ടായി. ഡോളറിനെതിരേ രൂപയുടെ നിരക്ക് 66 രൂപ 39 പൈസയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: