കൊച്ചി: പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് രാജ്യരുരോഗതിക്ക് നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 650 കോടി രൂപ ചെലവില്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഫൈസല്‍ കൊട്ടികൊള്ളോന്റെ കെഫ് ഹോള്‍ഡിങ്സ് സ്ഥാപിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിച്ചു.
യുഎഇ സന്ദര്‍ശന വേളയില്‍ അബുദാബിയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ ഫൈസല്‍ കൊട്ടിക്കൊള്ളോനുമായി സംസാരിക്കവെയാണ് പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ മോദി ഇക്കാര്യം പറഞ്ഞത്.
ഒരു നവ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നടപ്പാക്കാന്‍ പ്രയാസമെന്ന് തോന്നാമെങ്കിലും പരസ്പര സഹകരണം വഴി ലക്ഷ്യ പ്രാപ്തി നേടാവുന്നതേയുള്ളുവെന്ന് ഫൈസല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: