കൊച്ചി: ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പ് ഓപ്പറേറ്റിങ് സംവിധനത്തിന്റെ പിന്തുണയോടെയുള്ള മൂന്നു പുതിയ 4ജി എല്‍.ടി.ഇ. സ്മാര്‍ട്ട് ഫോണുകള്‍ പാനസോണിക്ക് ഇന്ത്യ വിപണിയിലിറക്കി. എലുഗ 12, എലുഗ എല്‍ 2, ടി 45 4 ജി എന്നിവ അവതരിപ്പിച്ചതിലൂടെ 4 ജി സാങ്കേതികവിദ്യയോടെയുള്ള പാനസോണിക് മൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ അഞ്ചായി. എലുഗ 12, എലുഗ എല്‍ 2, ടി 45 മോഡലുകള്‍ യഥാക്രമം 8290 രൂപ, 9990 രൂപ, 6990 രൂപ എന്നീ വിലകളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഇന്ത്യയില്‍ 4 ജി സാങ്കേതികവിദ്യ എത്തുന്നതിനോടു പ്രതികരിച്ചു കൊണ്ട് ടി സീരീസ്, എലുഗ സീരീസ് എന്നിവയിലായി മൂന്നു പുതിയ 4 ജി എല്‍.ടി.ഇ. മോഡലുകളാണ് തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് പാനസോണിക് ഇന്ത്യയുടെ മൊബിലിറ്റി മാര്‍ക്കറ്റിങ് വിഭാഗം മേധാവി പങ്കജ് റാണ പറഞ്ഞു.
എലുഗ എല്‍ 2, എലുഗ 12, ടി 45 4ജി എന്നിവ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതു പോലുള്ള ഒട്ടും വിട്ടു വീഴ്ചയ്ക്കു തയ്യാറല്ലാത്ത വിധത്തിലെ ഉയര്‍ന്ന ഇന്റര്‍നെറ്റ് സ്പീഡായിരിക്കും സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമാക്കുക. ഉല്‍സവകാലത്തിനു മുന്നോടിയായി അത്യാധുനീക സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയ്ക്കാണു അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: