കൊച്ചി: നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കൈപ്പുഴ നാളികേര ഉത്പാദക കമ്പനിയുടെ റീട്ടെയില്‍, ഹോള്‍സെയില്‍ ഔട്ട്‌ലെറ്റ് തേവലക്കരയില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. ഉദ്ഘാടനം ചെയ്തു.
കമ്പനി ഉല്‍പാദിപ്പിക്കുന്ന നീരയും ഉപോല്‍പ്പന്നങ്ങളായ നീര ഹണി, ജാഗറി, നീര ഹല്‍വ എന്നിവ ഔട്ട്‌ലെറ്റില്‍ കിട്ടും. കമ്പനിയുടെ പുതിയ നാല് ഔട്ട്‌ലെറ്റുകള്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക