കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം പിന്നോക്ക- ചേരിപ്രദേശങ്ങളിലേക്കും പട്ടികജാതി- വര്‍ഗ കോളനികളിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് എന്നിവര്‍ സംബന്ധിച്ച യോഗം ഇനിനുളള രൂപരേഖ തയ്യാറാക്കി. ഇഖ്റ ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീനിക് പ്രവര്‍ത്തിക്കുക. ഒക്ടോബര്‍ രണ്ടിന് വെളളിമാട്കുന്ന് വൃദ്ധസദനത്തില്‍ രോഗപരിശോധന നടത്തും. യോഗത്തില്‍ ഡി ഡി ഇ ഡോ.ഗിരീഷ് ചോലയില്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പീയുഷ് നമ്പൂതിരിപ്പാട്, ഡോ. പി.സി അന്‍വര്‍, പി.വി.ജാഫര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: