കോഴിക്കോട്:വ്യാപാര കേന്ദ്രങ്ങളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ലീഗല്‍മെട്രോളജി വകുപ്പ് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പാക്കേജ്ഡ് കമ്മോഡിറ്റീസ് ആക്ട് പ്രകാരം 4 കേസും മുദ്ര ചെയ്യാത്ത അളവ്തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 5 കേസും കണ്ടെത്തിയതായി അസിസ്റ്റന്റ് കണ്ട്രോളര് അറിയിച്ചു.
എം.ആര്.പിയേക്കാള്‍ അധികവില ഈടാക്കുന്നതും, അളവിലും തൂക്കത്തിലും കുറച്ച് നല്‍കുന്നതും, ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ അറിയിക്കുവാനുളള കസ്റ്റമര്‍കെയര്‍ ടെലഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ പായ്ക്കറ്റിന്മേല് രേഖപ്പെടുത്താത്തതും മുദ്ര ചെയ്യാതെ ത്രാസുകളും മറ്റ് അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കാത്തതും അടക്കമുളള ലീഗല്‍മെട്രോളജി നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ പരിശോധന തുടരുമെന്നും അസിസ്റ്റന്റ് കണ്ട്രോളര് വി.ആര്.സുധീര്‍രാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: