കോഴിക്കോട്: ദേശീയപാതയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന് കാരണം വാഹനങ്ങളുടെ അമിത വേഗവും നിയമം ലംഘിച്ചു നടക്കുന്ന ഓവര്‍ടേക്കിങ്ങും ആയതിനാല്‍ ഇത് നിയന്ത്രിക്കുന്നതിന് സര്‍വൈലെന്‍സ് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പോലീസ്/ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് നല്‍കാനുളള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്കാന് വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു
100-ാം ജന്മ വാര്‍ഷികം ആഘോഷിക്കുന്ന ആചാര്യന് ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ക്ക് പത്മ പുരസ്കാരം നല്‍കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാനും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കുന്നതിന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെടുന്നതിനും കെ. ദാസന് എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധീനതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷന് കടലുണ്ടി എം.എല്‍.എ പ്ലാനിംഗ് ഓഫീസര്‍ കെ. എം.സുരേഷ,് വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: