കോഴിക്കോട്: ക്ഷേത്രം നിര്‍മ്മിക്കാന്‍ ഭൂമി കിട്ടുന്നതിനായി ഹിന്ദുക്കള്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണെന്ന് ആര്‍എസ്എസ് പ്രാ ന്തീയ കാര്യകാരി അംഗം വത്സന് തില്ലങ്കേരി പറഞ്ഞു. അബുദാബിയില്‍ വരെ ക്ഷേത്ര നിര്‍മ്മാണത്തിനായി സ്ഥലം കിട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ജന്മനാട്ടില് ഹിന്ദുക്കള്‍ക്ക് ഈ ദയനീയാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. മൂഴിക്കല്‍ മഠത്തില്‍ കുന്നുമ്മല്‍ മഹാവിഷ്ണു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി മൂഴിക്കലില്‍ നടത്തിയ സുരക്ഷാ ബന്ധനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ക്ക് ഭൂമി നിഷേധിക്കുന്ന ഉമ്മന്‍ചാണ്ടി സര് ക്കാര് ക്രിസ്ത്യാനികള്‍ക്ക് ഏക്കര്‍ കണക്കിന് ഭൂമി നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂഴിക്കല്‍ ക്ഷേത്ര ഭൂമി വാട്ടര്‍ അതോറിറ്റിയുടെതാണെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ കയ്യേറ്റ ഭൂമിയില്‍ നിന്നും വിട്ടുപോകണമെന്നും വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടു.
യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.പി. രാധാകൃഷ്ണന് സ്വാഗതവും കെ. ശശിധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: