കോഴിക്കോട്: സഹാനുഭൂതിയല്ല തങ്ങള്‍ക്ക് പൊതുസമൂഹത്തിനോടൊപ്പം സഹവര്‍ത്തിക്കാനുള്ള പരിഗണനയാണ് വേണ്ടതെന്ന സന്ദേശവുമായി ഭിന്നശേഷിയുള്ളവരുടെ രക്ഷാ ബന്ധന ആഘോഷം.
കോഴിക്കോട് റയില്‍വേ സ്റ്റേഷനിലാണ് സാമൂഹ്യ രക്ഷാ ബന്ധനം സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ളവരുടെ സംഘടനയായ സക്ഷമ കോഴിക്കോട് ചാപ്റ്ററാണ് വ്യത്യസ്തമായ രീതിയില്‍ ഇന്നലെ രക്ഷാ ബന്ധന് ആഘോഷിച്ചത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെയും റെയില്‍വേ ജീവനക്കാരെയും പങ്കെടുപ്പിച്ച് സക്ഷമ പ്രവര്‍ത്തകര്‍ രക്ഷാബന്ധന് ചടങ്ങ് സംഘടിപ്പിച്ചത്. സിനിമാനടന് എന്‍ ബാബുസാമി രക്ഷാബന്ധന് ആഘോഷം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാര്‍ക്ക് അവശ്യം സമൂഹത്തിന്റെ സഹാനുഭൂതിയല്ല മറിച്ച് തുല്യതയോടെയുള്ള പരിഗണനയാണെന്ന് ബാബുസാമി പറഞ്ഞു.
ഭിന്നശേഷിയുള്ള വിഭാഗത്തിന് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള സാഹചര്യം പൊതുസമൂഹം ഒരുക്കിക്കൊടുക്കണം അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന് മാനേജര്‍ പ്രമോദിന് ബാബുസാമി രാഖി ബന്ധിച്ചു.
ആര്. രാമചന്ദ്രന്, പി. പ്രകാശന്, പി. അരവിന്ദാക്ഷന്, കെ. ഗോവിന്ദന്‍കുട്ടി, പി. ഗിരീഷ്കുമാര്‍, ഗിരീഷ് കുണ്ടായിത്തോട്, ഗിരീഷ്, ഷഹന, വീരമ്മ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: