കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദി നാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോഴിക്കോട് മഹാനഗരം തൊണ്ടയാട് ചിന്മയാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങള്‍ – സര്‍ഗ്ഗാഷ്ടമി ശ്രദ്ധേയമായി. കുട്ടി കളുടെ കഴിവും സര്‍ഗാത്മകതയും പ്രകടമാ ക്കുന്നതായിരുന്നു മത്സരങ്ങള്‍. മത്സര യിനങ്ങ ളാകട്ടെ വ്യത്യസ്തവും. ഭഗവത്ഗീത ചൊല്ലല്‍, മണിപ്രവാള പാരായണം, ജ്ഞാനപ്പാന ചൊല്ലല്‍, ശ്രീകൃഷ്ണ ഭക്തിഗാനാലാപനം, കൃഷ്ണഗാഥ, പുരാണ പ്രശ്നോത്തരി, ചിത്രരചന, ജലച്ഛായം എന്നിവയായിരുന്നു മത്സരങ്ങള്‍. വെണ്ണക്കണ്ണന്, ശ്രീകൃഷ്ണന് ഗുരുകുലത്തില്‍, ശ്രീകൃഷ്ണനും പ്രകൃതിയും എന്നിവയായിരുന്നു ചിത്രരചന യ്ക്കുള്ള വിഷയങ്ങള്‍.
നഗരത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ബാലഗോകുലം യൂണിറ്റുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്ക്കുപുറമെ മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്കിയി രുന്നു.
ചിത്രകാരന് സുരേഷ് ബുദ്ധ ശ്രീകൃഷ് ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി സര്ഗ്ഗാഷ്ട മിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്ഗ്ഗാ ഷ്ടമി കമ്മറ്റി ഉപാദ്ധ്യക്ഷന്‍ അഡ്വ. ടി. അരുണ്‍ജോഷി അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം കോഴിക്കോട് മഹാനഗരം രക്ഷാധികാരി വി. ജയരാജന് സര്‍ഗ്ഗാഷ്ടമി സന്ദേശം നല്കി. ചിന്മയാ മിഷന് ട്രസ്റ്റി ബോര്‍ഡ് അംഗം ടി.വി. സുധാകരന് ആശംസ നേര്‍ന്നു. സര്‍ഗ്ഗാഷ്ടമി കണ് വീനര് കെ.കെ. രാഹുല്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ. ശ്രീലാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: