കോഴിക്കോട്: നാടും നഗരവും ഓണാഘോഷങ്ങളിലേക്ക്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ബീച്ച് മെയിന്‍ സ്റ്റേജില്‍ 26ന് വൈകിട്ട് ആറിന് നടക്കും. തുടര്‍ന്ന് സനന്ത് രാജ് അവതരിപ്പിക്കുന്ന തായമ്പക, സ്കേറ്റിങ്, നജീം അര്‍ഷാദ്, വിനീത് മോഹന്‍, മന്‍സൂര്‍, ശ്രുതി എന്നിവര്‍ നയിക്കുന്ന സോങ് വിത്ത് ഓര്‍ക്കസ്ട്ര, മുക്തയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, മനോജ് ഗിന്നസ് നയിക്കുന്ന കോമഡി ഷോ, രാജ് കലേഷ് നയിക്കുന്ന മാജിക് ഷോ, നസീറും സംഘവും അവതരിപ്പിക്കുന്ന പോള്‍ ആന്റ് റോപ്പ്, 27ന് വിധു പ്രതാപ്, പ്രവീണ്‍ ഗിന്നസ്, റഫീഖ് റഹ്മാന്, ഷഹജ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഓര്‍ക്കസ്ട്ര, സരയുവും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, നെല്‍സണും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, തനൗറ ഡാന്‍സ്, ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, 28ന് വിഷ്ണുപ്രിയയുടെയും സംഘത്തിന്റെയും നൃത്തപരിപാടി, ക്ലാസിക്കല്‍ ഡാന്‍സ്, ഉഗ്രം ഉജ്ജ്വലം ടീമിന്റെ പോള്‍ ആന്‍ഡ് റോപ്പ്, 29ന് വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി, 30ന് സംഗീതപരിപാടി എന്നിവ നടക്കും.
27ന് ഭട്ട് റോഡില്‍ നടക്കുന്ന പരിപാടിയില്‍ റിഥം കള്‍ച്ചറല്‍ ഫോറം അവതരിപ്പുന്ന മാപ്പിള കലകള്‍, 28ന് കാലിക്കറ്റ് ഓര്‍ക്കസ്ട്രയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ്, 29ന് വൈകിട്ട് മത്സരവിജയികളുടെ കലാപരിപാടികള്‍, 30ന് തിരുവനന്തപുരം കൈരളി കലാകേന്ദ്രയുടെ മ്യൂസിക് ആന്റ് ഡാന്‍സ് ഷോ, ഏക മ്യൂസിക് ആന്റ് ഡാന്‍സ് ബാന്റിന്റെ ഷോ എന്നിവ നടക്കും.
ഡ്രാമ ഫെസ്റ്റ് 27 മുതല്‍ 30 വരെ ടൗണ്‍ഹാളില്‍ നടക്കും. 27ന് വൈകിട്ട് 6.30നാണ് ഉദ്ഘാടനം.
ഏഴ് മണിയ്ക്ക് പൂക്കാട് കലാലയം അവതരിപ്പിക്കുന്ന കുട്ടികളുടെ നാടകം ‘നിശബ്ദ വസന്തം’ അരങ്ങേറും. 8.15ന് ഏകാംഗനാടകം കടങ്കഥ, 28ന് വൈകിട്ട് 6.30ന് തിരുവനന്തപുരം അക്ഷരകലയുടെ ‘കൊട്ടിപ്പാടിസേവ’, 29ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘ സുഗന്ധവ്യാപാരി’, 30ന് ‘ തീക്കനല്‍’ എന്നിവ അരങ്ങേറും.
28ന് ടൗണ്‍ഹാളില്‍ സംഗീതശില്പം, 27 മുതല്‍ 30 വരെ മാനാഞ്ചിറ സ്ക്വയറിലും ചാവറ ഹാളിലും വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. 27,28,29 തീയ്യതികളില്‍ ടൗണ്‍ഹാളില്‍ സാഹിത്യോത്സവവും സംഘടിപ്പിക്കും. 27ന് വൈകിട്ട് 3.30ന് ഉദ്ഘാടനം, തുടര്‍ന്നുളള ദിവസങ്ങളില്‍ കാവ്യാഞ്ജലി, കാവ്യസായാഹ്നം, പ്രഭാഷണം എന്നിവ നടക്കും.
25ന് ഉച്ചയ്ക്ക് രണ്ടിന് മാനാഞ്ചിറ സ്ക്വയറില്‍ വടംവലി മത്സരം നടക്കും. ഡി. സാലി ഐ.പി.എസ്. ഉദ്ഘാടനം ചെയ്യും. 27ന് കളരിപ്പയറ്റ്, 28ന് കുങ്ഫു, 29ന് വുഷു, യോഗ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
ഇതിനുപുറമെ താമരശ്ശേരി, കൊയിലാണ്ടി, വടകരയില്‍ എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: