Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഗ്രീവാജ്ഞ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 10:15 pm IST
in Samskriti

രാമകാര്യത്തില്‍ ഉപേക്ഷയൊന്നും കാണിച്ചിട്ടില്ലെന്നും എട്ടുദിക്കുകളില്‍ നിന്നും വാനരസൈന്യത്തെ വരുത്തിയിട്ടുണ്ടെന്നും, അവര്‍ക്കുവേണ്ട പരിശീലനങ്ങള്‍ കൊടുത്തുകഴിഞ്ഞെന്നും ഋശ്യമൂകാചലത്തിലും പരിസര പ്രദേശങ്ങളിലുമായി ആ വാനരസംഘങ്ങള്‍ നിര്‍ദ്ദേശവും കാത്ത് കഴിയുകയാണന്നും ഹനുമാന്‍ പറഞ്ഞു. അതിനുശേഷം പെട്ടെന്നുതന്നെ തന്നോടൊത്ത് സുഗ്രീവനും പുറപ്പെട്ടു. രാമസമീപമെത്തിയ സുഗ്രീവന്‍ രാമനെ തൊഴുത് പാദനമസ്‌കാരം ചെയ്തു. രാമന്‍ സുഗ്രീവനെപ്പിടിച്ച് മാറോടണച്ച് ഇരിക്കാന്‍ പറഞ്ഞു.

അതിനുശേഷം ധര്‍മ്മാര്‍ത്ഥകാമങ്ങളെ വേണ്ടപോലെ സേവിക്കുന്നവനുമാത്രമേ ശരിയായ രാജാവായിരിക്കാന്‍ കഴിയുകയുള്ളു എന്ന് സുഗ്രീവനോടായിപ്പറഞ്ഞു. ധര്‍മ്മാര്‍ത്ഥങ്ങളെ വെടിഞ്ഞ് കാമത്തെ മാത്രം സേവിക്കുന്നവന്‍ മരക്കൊമ്പിലിരുന്ന് ഉറങ്ങിയവനെപ്പോലെ ആപത്തില്‍ പതിക്കുമെന്നും ശത്രുനിഗ്രഹവും മിത്രസംഗ്രഹവും രാജാവ് സാധിക്കേണ്ടതുണ്ടെന്നും ഉപദേശിച്ചു. സീതാന്വേഷണത്തിനുള്ള കാലം സംപ്രാപ്തമായെന്നും ഓര്‍മ്മപ്പെടുത്തി. ശ്രീരാമന്റെ കാരുണ്യത്താലാണ് തനിയ്‌ക്ക് രാജ്യവും കീര്‍ത്തിയും ലഭ്യമായതെന്നും, അങ്ങയുടെ കാര്യസാധ്യത്തിനായി നിരവധി വാനരന്മാര്‍ വന്നെത്തിയിട്ടുണ്ടെന്നും സുഗ്രീവന്‍ ഉണര്‍ത്തിച്ചു.

പലവംശങ്ങളിലും ജനിച്ചവരും പല പര്‍വതങ്ങളിലും ദ്വീപുകളിലും നദീതീരങ്ങളിലും വസിക്കുന്നവരും ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ളവരും ബലശാലികളും പര്‍വതശരീരികളും ആയ വാനരസൈന്യത്തെ അങ്ങ് തൃക്കണ്‍ പാര്‍ത്താലും. രാക്ഷസകുലത്തെ ജയിക്കുന്നതിന്നു കഴിവുള്ളതാണ് തന്റെ സൈന്യമെന്ന് സുഗ്രീവന്‍ രാമനെ ബോദ്ധ്യപ്പെടുത്തി. സൈന്യത്തിന്റെ പ്രധാനബലം വിശ്വാസമാണ്. അങ്ങയിലുള്ള വിശ്വാസം അവരുടെ വീര്യം വര്‍ദ്ധിപ്പിക്കും. വായുപുത്രനായ ഹനുമാന്‍ ബ്രഹ്മപുത്രനായ ജാംബവാന്‍, ബാലീതനയനായ അംഗദന്‍, നീലന്‍, ഗജന്‍, ഗവയന്‍, ഗവാക്ഷന്‍, വൃഷേണന്‍ തുടങ്ങി ഒട്ടേറെ വാനരവീരന്മാരുടെ പേര്‍ സുഗ്രീവന്‍ എടുത്തുപറഞ്ഞു.

രാമന്‍ പ്രീതനായി രാമാജ്ഞയനുസരിച്ച് സുഗ്രീവന്‍ വാനരന്മാരെ സീതാന്വേഷണത്തിനായി നാനാ ദിക്കിലേക്കും പറഞ്ഞുവിട്ടു. സൈന്യങ്ങളുടെ നായകന്മാരായി പശ്ചിമദിക്കിലേക്ക് സുഷേണനേയും ഉത്തര ദിക്കിലേക്ക് ശതവലിയെയും പൂര്‍വദിക്കിലേക്ക് വിനതനേയും ദക്ഷിണ ദിക്കിലേക്ക് അംഗദനേയുമാണ് നിയോഗിച്ചത്. അന്വേഷണം നടത്തേണ്ട ഭൂവിഭാഗങ്ങളില്‍ പ്രധാനലക്ഷ്യം ദക്ഷിണദിക്കായതുകൊണ്ട് ആ ദിശയിലേക്ക് വിവിധ രീതിയില്‍ വൈദഗ്ധ്യമുള്ള ഹനുമാന്‍, ജാംബവാന്‍, വിവിദന്‍, നളന്‍, നീലന്‍, കുമുദന്‍ മുതലായ വീരവാനരന്മാരെ നിയമിച്ചു.

ഓരോ നായകന്മാര്‍ക്കും ഉപനായകന്മാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ താനും സുഗ്രീവനും കൂടി നിഷ്‌കര്‍ഷാപൂര്‍വം നല്‍കി. വാനരന്മാരെ സീതാന്വേഷണത്തിന് അയക്കുന്നതുകൊണ്ടുമാത്രം സുഗ്രീവന്‍ തൃപ്തനായില്ല. സീതയെ കണ്ടെത്താതെ മടങ്ങിവരികയാണെങ്കില്‍ മരണദണ്ഡന അനുഭവിക്കേണ്ടിവരുമെന്നും ദൗത്യം മുപ്പതു ദിവസത്തിനകം തീര്‍ക്കണമെന്നും സുഗ്രീവന്‍ നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.