കല്‍പ്പറ്റ: ആദിവാസി ഗൃഹനാഥന്‍ വിഷം കഴിച്ചുമരിച്ചു. ശ്മശാനത്തിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളും നാട്ടുകാരും റോഡ് ഉപരോധിച്ചു. കല്‍പ്പറ്റ പിണങ്ങോട് പുത്തന്‍വീട് കോളനിയിലെ വെളുക്കന്‍ (57) ആണ് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിഷം കഴിക്കുകയായിരുന്നു. ആദിവാസികളുടെ സ്വന്തം ശ്മശാനം കോളനിക്ക് തൊട്ടടുത്ത് തന്നെയുണ്ട്. എന്നാല്‍ ഇവിടേക്കുള്ള റോഡ് മറ്റുള്ളവരുടെ മണ്ണെടുപ്പില്‍ ഇല്ലാതാവുകയായിരുന്നു. ഇതോടെയാണ് സംസ്‌കരത്തിന് സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റോഡ് ഉപരോധിച്ചത്.
ഇതോടെ അച്ചൂരാനം വില്ലേജ് ഓഫിസര്‍ സുനില്‍കുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച
ശ്മശാനത്തിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളും നാട്ടുകാരും റോഡ് ഉപരോധിക്കുന്നു
വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ യോഗം ചേരും. തല്‍ക്കാലം അയല്‍വാസികളുടെ സഹായത്താല്‍ മൃതദേഹം ശ്മാശന ഭൂമിയിലെത്തിച്ച് സംസ്‌കരിക്കാനും തീരുമാനമായതിനെ തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. ലക്ഷ്മിയാണ് വെളുക്കന്റെ ഭാര്യ. മക്കള്‍: രതീഷ്, രഞ്ജിത്ത്, രാഗേഷ്, ലതിക, രേഷ്മ. മരുമകള്‍: അനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: