അടിമാലി : ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷിക്കാര്‍ വിലത്തകര്‍ച്ചയില്‍ ആശങ്കയിലായി. ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കായവില 30ല്‍ താഴെയാണ്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഓണക്കാല ആരംഭത്തോടെ വിലനിലവാരം ശരാശരി ഉയര്‍ന്ന് 40നും 50നും ഇടയിലാകുകയായിരുന്നു പതിവ്. പതിവ് വില ഉയര്‍ച്ച ഇത്തവണ ഉണ്ടാകാത്തതിനാല്‍ ഓണനാളുകള്‍ കര്‍ഷകര്‍ക്ക് നിരാശയാണ് നല്‍കുക. രഹൈറേഞ്ചിലെ കര്‍ഷകര്‍ ഓണ വിപണിയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. ഇത്തവണ കാറ്റിലും മഴയിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് നശിച്ചത്. ഇതിനിടയിലാണ് ഏത്തക്കായയുടെ വിലയിടിവ് കര്‍ഷകരെ വലയ്ക്കുന്നത്. വളത്തിന്റെയും കീടനാശിനികളുടേയും അമിത വിലയും സംരക്ഷിണ ചെലവും വര്‍ദ്ധിച്ച് വരുന്നതിനാല്‍ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: