കോട്ടയം: ഹിന്ദു എക്കണോമിക് ഫോറം ജില്ലാ ഘടകം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുള്ള പൊന്നോണം വ്യാപാരമേളയില്‍ തിരക്കേറുന്നു. മേളയോടനുബന്ധിച്ചുള്ള ജന്മഭൂമി സ്റ്റാള്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നത്തുകളത്തില്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ കെ.വി വിശ്വനാഥന് സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് മാനേജര്‍ സി.ബി സോമന്, കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര, ഹിന്ദു എക്കണോമിക് ഫോറം ജില്ലാ സെക്രട്ടറി പി.ജെ ഹരികുമാര്‍, ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ എ.സി സുനില്‍കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ സോമശേഖരന്‍, ഗോപകുമാര്‍, പി.ജി ബിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറോളം സ്റ്റാളുകളാണ് മേളയിലുള്ളത്. എല്ലാ ദിവസവും വൈകിട്ട് വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മേള 27 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: