ബേപ്പൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ബേപ്പൂര്‍ നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ബേപ്പൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി അജയന് നേതൃത്വം നല്കി. പ്രൊഫ. നാരായണന് ഭട്ടതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം നഗര്‍ സമിതി അദ്ധ്യക്ഷന്‍ കെ. വിജയന് അദ്ധ്യക്ഷത വഹിച്ചു. കെ വാസുദേവന്‍, കെ. ശിവദാസന്‍, എം. ലാലുപ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: