കോഴിക്കോട്: 48-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെ മുതല്‍ 26 വരെ തൊണ്ടയാടുള്ള റൈഫിള്‍ റേഞ്ചില്‍ വെച്ച് നട്ക്കും. 24ന് രാവിലെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസിന്റെ അധ്യക്ഷതയില്‍ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളില്‍ നിന്നായി 300 ഓളം മത്സരാര്‍ത്ഥികള്‍ 60ല്‍ പരം ഇനങ്ങളിലായി മത്സരിക്കും. നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
ഡാരിയസ് മാര്‍ഷല്‍ ജോസ് ജോസഫ്, പി.ടി. ശ്രീദേവനുണ്ണി, ജെയിംസ്കുട്ടി.വി.ജെ, ഗംഗാധരന് മലയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: