കോഴിക്കോട്: ബ്രാഹ്മണസമൂഹത്തെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പുനസ്സംഘടിപ്പിച്ചതില് ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം സംസ്ഥാനസമിതി ശക്തമായി പ്രതിഷേധിച്ചു. ബോര്‍ഡ് അംഗത്വം കക്ഷിരാഷ്ട്രീയക്കാര്‍ക്കും ഗ്രൂപ്പുകാര്‍ക്കും ഓഹരിവെച്ചതിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത്തരം പ്രവണതകളെ രാഷ്ട്രീയമായി നേരിടാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് എന്‍. കേശവന് നമ്പീശന് അധ്യക്ഷത വഹിച്ചു.
പി.വി. സുധീര്‍ നമ്പീശന്, വി.കെ. നാരായണന്, ഡോ. ഗോപിനാഥന്, രാമചന്ദ്രന് ഉണ്ണി, രാമന് നമ്പീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: