കല്‍പ്പറ്റ : വയനാട്-കോഴിക്കോട് ബദല്റോഡ്സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തതായും ഈമാസം ടെണ്ട ര്വിളിച്ച് ഉടന്‍ റോഡ്പണി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ആസൂത്രണമന്ദിരവും തൊഴില്മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഞ്ചന്‍ഗോഡ്-ബത്തേരി-നിലമ്പൂര്‍ റയില്പ്പാതനിര്മ്മാണത്തിന് സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍മ്മാണ ചെലവിന്റെ 50ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഇത്തരത്തിലുള്ള ആദ്യത്തെ റെയില്പ്പാതയായിരിക്കുമിത്. റെയില്‍പ്പാത നേടിയെടുക്കുന്നത്വരെ നിരന്തരം പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസിവിഭാഗത്തില്‍പ്പെട്ടവര്‍ ഏറ്റവും കൂടുതലുള്ള ജില്ലയായതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാ ന് സര്‍ക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തുമെന്നും ജില്ലയില്‍ പ്ലാന്റേഷന്മേഖലയ്ക്കും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയോജിത ജില്ലാവികസന രൂപരേഖ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് നല്കി എം.ഐ. ഷാനവാസ് എംപി പ്രകാശനം ചെയ്തു. ആസൂത്രണ, സാംസ്കാരിക, ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷതവഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ഒരുകുടക്കീഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ സമിതി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി കാര്യക്ഷമമായി നടപ്പിലാക്കിയത്. 2009 ലാണ് ജില്ലാ ആസൂത്രണസമിതിക്ക് സ്വന്തമായി കെട്ടിടം എന്ന ആശയം ഉദ്യോഗസ്ഥര്‍ മുന്നോട്ട്വെച്ചത്. ഇതിനായി 2010 മാര്‍ച്ചില്‍ സിവില്‍ സ്റ്റേഷന് പരിസരത്ത് 19 സെന്റ് സ്ഥലം കെട്ടിടത്തിനായി അനുവദിക്കുകയും, ജില്ലാപ്ലാനിംഗ് ഓഫീസ്, സാമ്പത്തിക-സ്ഥിതിവിവര കണക്ക്വകുപ്പ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ടെക്നിക്കല്‍ സെക്രട്ടറിയേറ്റ് രൂപീകരിക്കുകയും ചെയ്തു. കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമായതോടെ 2011 സെപ്റ്റംബര്‍ 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 5.83 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിന് അധിക കേന്ദ്ര വിഹിതമായി 1.25 കോടിയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 2.65 കോടിയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് 1.93 കോടി രൂപയുമാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് കെട്ടിട നിര്‍വ്വഹണ ഏജന്‍സി. ജില്ലാ ലേബര്‍ ഓഫീസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് ഓഫീസ് തുടങ്ങിയവയും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ഒരേസമയം 800പേര്‍ക്കിരിക്കാവുന്ന പ്രധാന കോ ണ്‍ഫറന്‍സ് ഹാളിന് ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെയും 100 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാളിന് പഴശ്ശിയുടെയും പേരുകളാണ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: