കൊടുവള്ളി: ബിഎം എസ് കൊടുവള്ളി പഞ്ചായ ത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര വാവാട് കുന്ദമംഗലം മേഖല പ്രസിഡന്റ് കെ.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ രവീന്ദ്രന് പൂങ്കുന്നത്ത്, വിശ്വനാഥന് പോര്‍ങ്ങോട്ടൂര്‍, രവീന്ദ്രന് മലയമ്മ, മനോജ് കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. പൊയിലങ്ങാടിയില്‍ നടന്ന സമാപന സമ്മളനം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പരമേശ്വരന് ഉദ്ഘാടനം ചെയ്തു. പി. കെ. വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രന് പൂങ്കുന്നത്ത്, പി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
അത്തോളി: ബിഎംഎസ് അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെനേതൃത്വത്തില്‍ ”വിവാദരഹിത കേരളം വികസനോന്മുഖ കേരളം” എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് തല പദയാത്ര നടത്തി. രാവിലെ 9.30ന് മൊടക്കല്ലൂരില്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ബാലന് ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് മേഖലാ പ്രസിഡന്റ് പി. ബിജുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന പൊതുയോഗത്തില്‍ ബിഎംഎസ് സംസ്ഥാന സമിതിയംഗം എം. ഉല്ലാസ് ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി നാരങ്ങയില്‍ ശശിധരന് എന്നിവര്‍ സംസാരിച്ചു. കെ.പി. പ്രമോദ് ജാഥാ ലീഡര്‍ ദയാല്‍ നാറാത്തിനെ ഹാരമണിയിച്ചു. വിനോദ്, കാഷ്ണാംകോട്ട് സ്വാഗതവും ദയാല്‍ നന്ദിയും പറഞ്ഞു.
മേപ്പയ്യൂര്‍: പയ്യോളി അങ്ങാടിയില്‍ നിന്നും ആരംഭിച്ച ബിഎംഎസ് കാല്‍നടപ്രചരണ ജാഥ മേപ്പയ്യൂരില്‍ സമാപിച്ചു. മോട്ടോര്‍ വിഭാഗം സെക്രട്ടറി പി. പരമേശ്വരന് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം ബിഎംഎസ് ജില്ലാജോയന്റ് സെക്രട്ടറി അരിക്കോത്ത് രാജന് ഉദ്ഘാടനം ചെയ്തു. പി. ബാബുരാജു അദ്ധ്യക്ഷത വഹിച്ചു. വേലായുധന്, കെ. അനീഷ്, ബൈജു എന്നിവര്‍ സംസാരിച്ചു.
വടകര: വിവാദരഹിത കേരളം വികസനോന്മുഖ കേരളം എന്ന സന്ദേശവുമായി ബിഎംഎസ് വില്ല്യാപ്പള്ളിയില്‍ പദയാത്ര നടത്തി.
ബിഎം എസ് ജില്ലാ പ്രസിഡന്റ് ഇ ദിവാകരന്, വടകര മേഖലാ സെക്രട്ടറി എം. ബാലകൃഷ്ണന്, ചെറിയേരി പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
കൂട്ടങ്ങാരത്തു നിന്നാരംഭിച്ച പദയാത്രയ്ക്ക് വി. അപ്പുണ്ണി,കെ.കെ. രവി, പി.സി. രമേശന്, രൂപമോഹന്,കുഞ്ഞിരാമന് അരിക്കത്ത് മനോജന് , റീന, ഷീന തുടങ്ങിയവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: