കോഴിക്കോട്: ഉപഭോക്തൃ താല്പര്യം സംരക്ഷിക്കുന്നതില്‍ വിസമ്മതിച്ച ചെരുപ്പുകടക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിധി. കോഴിക്കോട് കോയന്കൊ ബസാറിലുള്ള ദ ബിഗ് ഫൂട്ട് എന്ന പേരിലുള്ള ചെരുപ്പുകടക്കെതിരെയാണ് 1500 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചത്. ചേളന്നൂര്‍ ഈര്പൊയില് ആദില്‍ സഫീര്‍ ഇ.പി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി. ആദില്‍ സഫീര്‍ ഈ ചെരുപ്പുകടയില്‍ നിന്നും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 950 രൂപ വിലയുള്ള ചെരുപ്പുവാങ്ങിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ചെരുപ്പിന് കേടുവന്നതിനാല്‍ ചെരുപ്പ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ കടയധികൃതര് ഇതിന് തയ്യാറായില്ല. ഇതിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. ആദില്‍ സഫീറിന്റെ പരാതി ന്യായമാണെന്ന് കണ്ട കോടതി എതിര്‍കക്ഷിയോട് 1500 രൂപ നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു.
റോസ് ജോസ് പ്രസിഡന്റും ബീനാ ജോസഫ്, ജോസഫ് മാത്യു എന്നിവര്‍ അംഗങ്ങളായുള്ള കോടതിയാണ് ഈ മാസം ഒന്നിന് വിധി പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: