കോഴിക്കോട്: കനത്ത മഴയെതുടര്‍ന്ന് ജില്ലയില്‍ ഉടനീളമുള്ള റോഡുകളില്‍ വലിയ കുണ്ടുംകുഴിയും ഉണ്ടായതിനാല്‍ സ്വകാര്യബസ്സുകള്‍ക്ക് കൃത്യസമയത്ത് സര്‍വീസ് നടത്തുവാന്‍ കഴിയുന്നില്ലെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് ബസ്ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ബസുകള്‍ക്ക് സുഗമമായി സര്‍വീസ് നടത്തുന്നതിനായി റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി അടിയന്തിരമായി ഗതാഗതയോഗ്യമാക്കിത്തരണമെന്നും അല്ലാത്തപക്ഷം ജില്ലയിലെ സ്വകാര്യബസ്സുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് എം.കെ. സുരേഷ്ബാബു, പി. എന്‍. ജോണ്‍, എം.എസ്. സാജു, കെ.പി. ശിവദാസ്, എ. അബ്ദുല്‍ നാസര്‍, എം.കെ. പി മുഹമ്മദ്, എ.സി. ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: