കോഴിക്കോട്: ഓണാഘോഷത്തില്‍ നഗരത്തില്‍ ഇന്ന് ഫുട്ബോള്‍ മേളം. കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ ഉച്ച തിരിഞ്ഞ് 2.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ അഞ്ച് ടീമുകള്‍ പങ്കെടുക്കും.
കോര്പ്പറേഷന് മേയര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത്, പ്രസ് ക്ലബ് പ്രസിഡന്റ്, സ്പോര്‍ട്സ് കൗണ്‍സില്‍ ടീമുകളിലായി കലക്ടര്‍ എന്‍. പ്രശാന്ത്, എ. പ്രദീപ്കുമാര്‍ എംഎല്‍എ, മാമുക്കോയ, വി.എം. വിനു, പി.വി. ഗംഗാധരന്, കമാല്‍ വരദുര്‍, ഭാസി മലാപ്പറമ്പ്, കെ.ജെ. മത്തായി തുടങ്ങിയവര്‍ പങ്കെടുക്കും. മേയര്‍ പ്രൊഫ. എ.കെ. പ്രേമജം മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: