കോഴിക്കോട്: നാഷണല്‍ ഹൈവേയില്‍ കല്ലായി പാലത്തിന് സമാന്തരമായി പുതിയപാലം നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉറപ്പ് നല്‍കിയതായി സ്ഥലം എംഎല്‍എയും മന്ത്രിയുമായ ഡോ.എം.കെ. മുനീര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പുതിയപാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ തീരുമാനമായതായും മന്ത്രി ഡോ. എം.കെ. മുനീര്‍ അറിയിച്ചു. പുതിയ പാലം വരുന്നതോടെ കല്ലായി പാലത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും. നിലവിലുള്ള പാലത്തിന്റെ ഉപരിതലം ബിഎംആന്‍ഡ് ബി സി പ്രവൃത്തി ചെയ്ത് റോഡ് നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: