നാദാപുരം: പുറമേരി പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ എളയടത്ത് ഇരുപത്തൊന്ന് കുടുംബങ്ങളിലെ നൂറോളം പേര് ലീഗില്‍ നിന്ന് രാജിക്കൊരുങ്ങുന്നു. കഴിഞ്ഞ ചെറുപെരുന്നാള് ദിനത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നട ക്കുകയും പലര്‍ക്കും ഗുരുതര പരുക്കേ ല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കാവശ്യമായ സഹായം നല്കാന് നേതൃത്വം തയ്യാറാ യില്ലെന്നും അക്രമി കള്ക്കനു കൂലമായി നിലപാ ടെടുത്തു മെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് യൂത്ത് ലീഗ് സംസ്ഥാനക്കമ്മറ്റിക്കും പഞ്ചാ യത്ത് കമ്മറ്റി ക്കും പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാകാ ത്തതില്‍ പ്രധിഷേ ധിച്ചാണ് രാജിക്കൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: