ബാലുശ്ശേരി: വര്‍ണ്ണ മുദ്ര വനിത ശിങ്കാരിമേളം അഞ്ചാം വാര്‍ഷികാഘോഷവും ഓണാഘോഷ പരിപാടികളും ഇന്നും നാളെയുമായി ഉണ്ണികുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തിന് ഗോകുലം കോളേജില്‍ പൂക്കള മത്സരം നടക്കും.
നാളെ രാവിലെ പത്തിന് ഉണ്ണികുളം ഗവ. യുപി സ്കൂളില്‍ കുടുംബ സംഗമവും അവയവദാന ബോധവല്‍ക്കരണ ക്ലാസും നടക്കും. വൈകീട്ട് നാലിന് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിലെ ഗ്രൗണ്ടില്‍ സ്ത്രീകളുടെ ചെണ്ടമേള അരങ്ങേറ്റം. അഞ്ചിന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സിനിമാതാരം കോഴിക്കോട് നാരായണന് നായര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസ മ്മേളനത്തില്‍ എം കെ ചന്ദ്രന്, എന്‍.വി രാജന്, ഷബ്ന ഹരിദാസ്, എം.കെ വനജ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: