നാദാപുരം: ലീഗ് പ്രവര്‍ത്തകരുടെ ബഹിഷ്കരണ ഭീഷണിയെത്തുടര്‍ന്ന് ഉദ്ഘാടന ചടങ്ങ് മാറ്റി. തൂണേരി കു ഞ്ഞിപ്പുര മുക്കില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ച ആരോ ഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാട നമാണ് ലീഗിലെ ഒരു വിഭാ ഗത്തിന്റെ എതിര്പ്പിനെത്തു ടര്‍ന്ന് മാറ്റിവെച്ചത്. മുല്ലപ്പ ള്ളിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനി ടെ യൂത്ത് ലീഗ് പ്രവര്‍ത്തക ര്‍ക്ക് നേരെ എ പി വിഭാഗം നടത്തിയ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഇരുവി ഭാഗത്തില്‍ പെട്ട പ്രവര്‍ത്തക രുടെ വീടിനും നേരെ വ്യാപ കമായ ആക്രമണം നടക്കുക യും ചെയ്തിരുന്നു . എന്നാല്‍ അക്രമികള്‍ക്ക് അനുകൂലമാ യ നിലപാടാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായ തെന്നാണ് പരിപാടി ബഹിഷ്കരണത്തിന് നേതൃത്വം നല്‍കുന്നവരുടെ ആരോപണം. അതേസമയം ലീഗിലെ ഗ്രൂപ്പ് പോരാണ് ഇതിനു പിന്നില്‍ എന്നാണ് കോണ്ഗ്ര സ്സിന്റെ വാദം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: