കോഴിക്കോട്: ചെറുവണ്ണൂര്‍ ദീപക് നിവാസില്‍ ഷീബയെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അയല്‍വാസി സന്തോഷിനെ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ശിക്ഷ റദ്ദാക്കി വിട്ടയച്ചു. 2006 ജൂണ്‍ 20ന് രാവിലെ 10 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളായിരുന്ന പ്രതിയും ഷീബയുടെ ഭര്‍ത്താവ് ചന്ദ്രനും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്നുണ്ടായ മുന്‍ വിരോധംമൂലം കൊലനടന്നു എന്നതായിരുന്നു പ്രോസിക്യൂഷന് കേസ്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതി നല്കിയ വിവരങ്ങള്‍ക്കനുസരിച്ച് ആയുധവും തൊണ്ടിസാധനങ്ങളും കണ്ടെടുത്ത കേസായിരുന്നു ഇത്. ദൃക്സാക്ഷിമൊഴികളും ആയുധം കണ്ടെടുത്തതും വിശ്വസനീയമല്ലെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ. ടി. ശങ്കരന്, ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ എന്നിവരുള്‍ക്കൊള്ളുന്ന ഡിവിഷന് ബെഞ്ചാണ് പ്രതിയെ വിട്ടയച്ചുകൊണ്ട് വിധിപ്രസ്താവിച്ചത്. 2010 മുതല്‍ പ്രതി സന്തോഷ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
കോഴിക്കോട് സെഷന്‍സ് കോടതി നല്കിയ ശിക്ഷയാണ് റദ്ദാക്കിയത്. പ്രതിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായി അപ്പീലില്‍ വാദം നടത്തിയത് അഡ്വ. അര്‍ജ്ജു ന് ശ്രീധറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: