കുറ്റിയാടി: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നവര്ക്കുനേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കായക്കൊടി ഗ്രാമപഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കായക്കൊടി പഞ്ചായത്തിലെ മണങ്ങാട്ട്പൊയിലിലാണ് വ്യാഴാഴ്ച രാത്രി മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം അക്രമികള്‍ അക്രമം അഴിച്ചുവിട്ടത്. ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മഞ്ചക്കല്‍ നവീന്‍(33), ആര്‍എസ്എസ് മണങ്ങാട്ട്പൊയില് ശാഖാകാര്യവാഹ് പി.കെ. ഷിജിത്ത്(24), തിരങ്ങാഴിയുള്ളതറ ബാലന്(45) എന്നിവര്‍ക്കുനേരെയായിരുന്നു അക്രമം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നവീനിനെയും ഷിജിത്തിനെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ബാലനെ കുറ്റിയാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിരവധി കേസുകളിലെ പ്രതിയായ ദിനൂപ്, വലിയപറമ്പില്‍ സുരേന്ദ്രന്, സുനീഷ്, നിഖില്‍, രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഇരുപതംഗ സിപിഎം സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഷിജിത്തിന്റെ തലയ്ക്കും മൂക്കിനും നവീന്റെ തല യ്ക്കും കൈകാലുകള്‍ ക്കുമാണ് പരിക്കേറ്റത്. ഇരുമ്പ് വടിയും ഇടിക്കട്ടകളും ഉപയോഗിച്ചായിരുന്നു സിപിഎം സംഘത്തിന്റെ അക്രമം.
അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയും ബിജെപിയുമാണ് ഇന്നലെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.മോഹന്‍ദാസ്, ജില്ലാ ഭാരവാഹികള്‍ തുടങ്ങയിവര്‍ സന്ദര്‍ശിച്ചു.
അക്രമം നടത്തിയ സിപിഎമ്മുകാരെ ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി കായക്കൊടി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. കായക്കൊടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ ദേശീയപ്രസ്ഥാനങ്ങളിലേക്ക് വരുന്നതില്‍ വിറളിപൂണ്ടാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. ഈ പ്രദേശത്ത് മുന്‍പ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായിരുന്നുവെങ്കിലും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകാത്തത് ഇവര്‍ക്ക് പ്രോത്സാഹനമായതായും ബിജെപി കുറ്റപ്പെടുത്തി.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായ സംഘത്തെ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ എ.പി. ഗംഗാധരന്, മഞ്ചക്കല്‍ നാണു, ബിജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: