കല്ലടിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി പരാതി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കരിമ്പയില്‍ ഹാന്‍സും പാന്‍പരാഗും ഉപയോഗിച്ച് ക്ലാസ്സിലെത്തിയ എട്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ കയ്യോടെ പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇതില്‍ ചിലര്‍ കറുപ്പ്, കഞ്ചാവ് എന്നിവയും ഉപയോഗിച്ചതായി പറഞ്ഞു. കല്ലടിക്കോട് ഭാഗങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം കൂടുതലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കീരിപ്പാറഭാഗത്തെ ഒരു കടയിലും, എംഎല്‍എ റോഡിലുള്ള കടയിലും ഇവ വില്‍പ്പന നടത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരില്‍ നിന്നാണ് കുട്ടികള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയിരുന്നത്. പ്രദേശത്ത ചില രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗിനു വിദേയമാക്കിയതായി അധ്യാപകര്‍ പറഞ്ഞു. ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ഒരുറാക്കറ്റ് തന്നെ കല്ലടിക്കോട്, മുണ്ടൂര്‍ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ പിടിഎ, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണം ആവശ്യമാണെന്ന് ഹിന്ദുഐക്യവേദി കരിമ്പ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: