മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട് ടൗണിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. നിലമ്പൂര്‍ സ്വദേശിയായ മുഹമ്മദിന്റെ മകന് അസീസിനെ(32)നെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലക്കു സമീപത്തുനിന്നാണ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സജീവും സംഘവും പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ഫ്രാന്‍സിസ്, ശ്യാംജിത്ത്, രാജന്, ജോസ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: