മണ്ണാര്‍ക്കാട്: ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനെത്തിയ അരിയില്‍ പുഴുക്കളും കുറുഞ്ചാത്തനും. തെങ്കര ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിതരണത്തിനെത്തിയ അരിയിലാണ് പുഴക്കളും കുറുഞ്ചാത്തനും കണ്ടെത്തിയത്. ഇതേതുടര്‍ന്ന് അരിവിതരണം നിര്‍ത്തിവച്ചു. സ്കൂള്‍ ഗോഡൗണില്‍ സൂക്ഷിച്ചു വച്ചിരുന്ന അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.
ദുര്‍ഗന്ധവും നിറവ്യത്യാസവും കണ്ടെതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഇതോടെ ബിജെപി പഞ്ചായത്ത് സെക്രട്ടറി പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഗോഡൗണ്‍ ഉപരോധിച്ചു. പത്ത് ചാക്കോളം അരിയാണ് സിവില്സപ്ലൈക്കോ ഗോഡൗണില്‍ നിന്നും വിതരണത്തിനെത്തിയിരിക്കുന്നത്. ഇത് വിതരണം ചെയ്യില്ലെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരായ പ്രവീണ്‍കുമാര്‍, വത്സന്, രമേഷ്, സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: