ശ്രീകൃഷ്ണപുരം: പാലക്കാടു നിന്ന് മുണ്ടൂര്‍ ചെര്‍പ്പുളശ്ശേരി വഴി പെരിന്തല്‍മണ്ണയിലേക്കുള്ള സംസ്ഥാനപാത 53 തകര്‍ന്നത് യാത്ര ദുഷ്ക്കരമാക്കുന്നു. മഴപെയ്തതോടെ മിക്ക സ്ഥലങ്ങളിലെയും ടാര്‍ ഇളകി പോയിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധികുഴികളാണ് ഇവിടെയുള്ളത്. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ അനങ്ങാപ്പാറ നയംവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
മുണ്ടൂര്‍, കോങ്ങാട്, കടമ്പഴിപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം റോഡ് തകര്‍ന്നിരിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥകാരണം ബസ്സുകള്‍ക്ക് സമയക്രമം പാലിക്കാന്‍ കഴിയുന്നില്ലെന്നും അനുവദിച്ച സമയത്തിനുള്ളില്‍ ഓടിയെത്താന്‍ കഴിയാത്തതും ജീവനക്കാരെ കുഴക്കുന്നു. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാളെ സ്വകാര്യബസ് സമരം നടത്താനും, നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെയ്ക്കാനുമാണ് ബസ് ഓണേഴ്സ് അസോസിയേഷന്റെ തീരുമാനം.
മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാന പാത അറ്റകുറ്റപണികള്‍ നടത്താനും ഉയര്‍ന്ന നിലവാരത്തില്‍ പണിപൂര്‍ത്തിയാക്കാനും പൊതുമരാമത്തു വകുപ്പ് ഫണ്ട് അനുവദിച്ചെങ്കിലും ടെണ്ടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായതാണ് ഇതിനുകാരണമെന്നാണ് വകുപ്പ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ഗ്രാമീണറോഡുകളുടെ നിലവാരം പോലുമില്ലാത്ത സംസ്ഥാന പാതയിലൂടെ ഗതാഗതം ഏറെ ശ്രമകരമാണ്. ഇരുചക്രവാഹനങ്ങള്ക്കിത് ഏറെ ഭീഷണിയായിരിക്കുകയാണ്. സംസ്ഥാനപാതയുടെ നിലവാരം മെച്ചപ്പെടുത്തി ഇതുവഴി യാത്ര സുഗമമാക്കാനും ജനങ്ങളുടെ ജീവന് വിലകല്പ്പിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: