ചേളന്നൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ഷീര കര്‍ഷക സംഗമം ഒറ്റത്തെങ്ങ് യു.പി സ്‌കൂളില്‍ നാളെ നടക്കും. പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും.
ഒറ്റത്തെങ്ങ് ക്ഷീര സംഘം പരിസരത്ത് നടക്കുന്ന കന്നുകാലി പ്രദര്‍ശനം നടക്കും. കറവപ്പശുക്കള്‍, കിടാരികള്‍, കന്നുകുട്ടികള്‍ എന്നീവിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് ‘പാലുല്‍പാദനവും കാലാവസ്ഥാ വ്യതിയാനവും’, ‘കറവപ്പശുക്കളിലെ വന്ധ്യതയും നിവാരണവും’ എന്നീ വിഷയങ്ങളില്‍ ക്ഷീര വികസന സെമിനാറും ഡയറി ക്വിസും നടക്കും. എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: