നാദാപുരം: ഇടത്-വലത് മുന്നണികള്‍ കേരളത്തിന്റെ സമഗ്ര മേഖലയെയും അഴിമതിയില്‍ മുക്കി ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്പ്പിച്ചിരിക്കുകയാണന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് പറഞ്ഞു. ബിഎംഎസ് നാദാപുരം മണ്ഡലം പദയാത്ര പുറമേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. പൊതുകടം വര്‍ദ്ധിച്ചു. ഇരുമുന്നണികളും കേരളത്തെ വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വട്ടോളിയില്‍ നിന്ന് രാവിലെ പത്തുമണിക്ക് ആരംഭിച്ച പദയാത്ര കക്കട്ട്, കല്ലാച്ചി, നാദാപുരം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷം വൈകുന്നേരം പുറമേരിയില്‍ പോതുയോഗത്തോടെ സമാപിച്ചു. അഡ്വ:പി മുരളീധരന് അദ്ധ്യക്ഷനായിരുന്നു. ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി സി.പി. ചന്ദ്രന്, പി. ശ്രീകുമാര്‍, മോട്ടോര്‍ തൊഴിലാളി മസ്ദൂര്‍ സംഘ് ജിലാ സെക്രട്ടറി കെ. കെ. പ്രേമന്, പി. ചെക്കോട്ടി എന്നിവര്‍ സംസാരിച്ചു.
തലക്കുളത്തൂര്‍: ”വിവാദരഹിത കേരളം വികസനോന്മുഖ കേരളം” എന്ന സന്ദേശവുമായി ബിഎംഎസ് തലക്കുളത്തൂര്‍ പഞ്ചായത്തില്‍ നടത്തിയ പദയാത്രയുടെ സമാപനസമ്മേളനം പറമ്പത്ത് അങ്ങാടിയില്‍ നടന്നു. ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്ചന്ദ്രഹാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ബിഎംഎസ് സംസ്ഥാന സമിതിയംഗം എം. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താമരശ്ശേരി താലൂക്ക് ബൗദ്ധിക് പ്രമുഖ് രതീഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഇ.വി. പ്രദീഷ് സ്വാഗതവും ഷിജുലാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: