കാക്കൂര്‍:കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകാന്‍ പുതിയ കെട്ടിടം തയ്യാറായി. മൂന്ന് പരിശോധനാമുറികള്‍, ടോയലറ്റ്, രോഗികള്‍ക്ക് കാത്തിരിക്കുന്നതിനുള്ള സ്ഥലം എന്നിവ ഉള്‍പ്പെട്ടതാണ് പുതിയ കെട്ടിടം.
10 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. മുന്‍ കൊടുവള്ളി എംഎല്‍എ പി.ടി.എ റഹീം ആനുവദിച്ച 5.28 ലക്ഷം രൂപയും എ.കെ.ശശീന്ദ്രന് എംഎല്‍എ അനുവദിച്ച 75,000 രൂപയും ഗ്രാമപഞ്ചായത്ത് വിവിധ വാര്‍ഷിക പദ്ധതികളില്‍ വകയിരുത്തിയ 3.82 ലക്ഷം രൂപയും ഇതില്‍ ഉള്‍പ്പെടും.
പുതിയ കെട്ടിടത്തില്‍ 50 കിടപ്പ് രോഗികള്‍ ഉള്‍പ്പെടെ 212 രോഗികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ഡോക്ടറടങ്ങുന്ന വിദഗ്ദ്ധ സംഘം രോഗികളെ വിടുകളില്‍ ചെന്ന് പരിശോധിക്കുകയും മരുന്ന് നേരിട്ട് വീട്ടിലെത്തിക്കുകയും ചെയ്യും. മറ്റു ദിവസങ്ങളില്‍ പുതിയ കെട്ടിടത്തില്‍ ഒ.പി പ്രവര്‍ത്തിക്കും.
2015-16 വര്‍ഷത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രത്തിന് തൊട്ടടുത്തായി പുതിയ കെട്ടിടം നിര്മിച്ചിട്ടുള്ളതിനാല് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവും. പുതിയ കെട്ടിടം സപ്തംമ്പര്‍ ഏഴിന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: