തൊടുപുഴ: പിടികിട്ടപ്പുളളി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കുമാരന് സന്തോഷ് (40) നെയാണ് ഇന്നലെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തിനു പുറത്തും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് കുമാരന് സന്തോഷ്. ഇടുക്കി ജില്ല പോലീസ് മേധാവി കെ വി ജോസഫിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു തൊടുപുഴ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴ സി ഐ ജില്‍സണ്‍ മാത്യൂ, പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്, ഡിവൈഎസ്പിയുടെ ഷാഡോ ടീം എന്നിവര്‍ എന്നലെ തൊടുപുഴ കാഞ്ഞിരമറ്റം ഭാഗത്തുളള ലോഡ്ജില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. സന്തോഷ് തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനം എഗ്രിമെന്റ് പ്രകാരം വാങ്ങി പൊളിച്ചു വിറ്റ കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അറസ്റ്റ്. മൂവാറ്റുപുഴ, പൊന്‍കുന്നം, ചങ്ങാനാശേരി എന്നി സ്റ്റേഷനുകളില്‍ ലോറി പൊളിച്ചു വിറ്റ കേസിലും, പൊന്‍കുന്നം പോലീസ് സ്റ്റേഷന് പരിധിയില്‍ വനിതാ ഡോക്ടറെ കെട്ടിയിട്ടു ആറു പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലും ,കോയമ്പത്തൂരില്‍ സുന്ദര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 40 ലക്ഷം രുപ കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ്. സന്തോഷിനൊപ്പം മുറിയില്‍ കഴിഞ്ഞിരുന്ന വാഗമണ്‍ ഭാഗത്തു ലോറി തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസില്‍ പ്രതിയായ കരിങ്കുന്നം സ്വദേശി ബാബു (35) എന്നയാളെയും തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു കേസ് അന്വേഷിക്കുന്ന പീരൂമേട് സിഐക്കു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: