മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിനു സ്കൂള്‍ കുട്ടികളും സന്ദര്‍ശകരും സഞ്ചരിക്കുന്ന മൂന്നാര്‍ നല്ലതണ്ണിറോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്നു മാസം മുമ്പു അരലക്ഷത്തോളം പണം അനുവധിച്ചിട്ടും കരാര്‍ നല്കുന്നതിനു അധിക്യതര്‍ തയ്യറാകുന്നില്ല. മൂന്നാറില്‍ നിന്നും കല്ലാര്‍ എസ്റ്റേറ്റുവരെയുള്ള 15 കിലോ മീറ്റര്‍ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ടു ഡ്രൈവര്‍മാരടക്കമുള്ളവര്‍ നിരവധിതവണ സമരങ്ങല്‍ നടത്തിയെങ്കിലും അധിക്യതര്‍ തയ്യറാകുന്നില്ല. കഴിഞ്ഞ ദിവസം കല്ലാര്‍ എസ്റ്റേറ്റില്‍ നിന്നും ഗര്‍ഭിണിയായ തൊഴിലാളി സ്ത്രീയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിച്ചെങ്കിലും കുട്ടി മരിച്ചു. റോഡിന്റെ ശോചനീവസ്ഥമൂലം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിനോ,ഫയര്‍ ഫോഴ്സിനു ലക്ഷ്യ സ്ഥലത്തില്‍ എത്തുന്നതിനോ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: