തൊടുപുഴ : അരിക്കുഴയില്‍ കനാല്‍ ബണ്ട് കയ്യേറി പുല്‍കൃഷിക്ക് ശ്രമം. അരിക്കുഴ പഞ്ചായത്ത് കവലയിലാണ് മൂന്നേക്കറോളം വരുന്ന കനാല്‍ ഭൂമി കയ്യേറി കൃഷിയിറക്കുന്നത്. പ്രദേശവാസികളായ അഞ്ചോളം പേരാണ് അനധികൃതമായി സ്ഥലം കയ്യേറി തിരിച്ച് കൃഷി ഇറക്കിയിരിക്കുന്നത്. വേലി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന ഭൂമിയാണിതെന്നും സംരക്ഷിത മേഖലയായിട്ടും ഇവിടെ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്യുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: