പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരം വടക്കന്തറ ശ്രീദേവിദുര്‍ഗ മണ്ഡപത്തില്‍ ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ ഒമ്പതിന് പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി നിത്യാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ കുമ്മനം രാജശേഖരന്, ആര്.വി.ബാബു, കെ.പി.ഹരിദാസ്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.കെ.ജയപ്രസാദ്, ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
ഇന്ന് ആരംഭിക്കുന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ശബരിമലയോടുള്ള സര്‍ക്കാര്‍ അവഗണന, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ ഗൂഡ നീക്കം, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദം, അട്ടപ്പാടി വനവാസി പ്രശ്നം, 12ാം സംസ്ഥാന സമ്മേളനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഹിന്ദു ഐക്യം ശക്തപ്പെടുത്താനുള്ള കര്‍മ്മപരിപാടികള്‍ക്കും ഹിന്ദു സമൂഹത്തോടുള്ള സര്‍ക്കാര്‍ വഞ്ചനക്കെതിരെ പ്രക്ഷോഭപരിപാടികള്‍ക്കും യോഗം രൂപം നല്‍കും. കെ.പി.ശശീകല ടീച്ചര്‍, കുമ്മനം രാജശേഖരന്, ബ്രഹ്മചാരി ഭാര്‍ഗവറാം, വി.സുശീകുമാര്‍, ആര്.വി.ബാബു, കെ.പി.ഹരിദാസ്, ഇ.എസ്.ബിജു, സി.ബാബു. നിഷാ സോമന് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: