ചിറ്റൂര്‍: വിവാഹശേഷം വധൂവരന്മാരുടെ ഫോട്ടോയെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം. ഇരുവരുടെയും ബന്ധുക്കള്‍ തമ്മിലുണ്ടായ കൂട്ടത്തല്ല് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. അത്തിക്കോട്ടിലെ കല്യാണ മണ്ഡപത്തില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം നടന്നത്. കൂട്ടത്തല്ല് റോഡിലുമെത്തി.
പൊള്ളാച്ചിയില്‍ നിന്നെത്തിയതായിരുന്നു വരന്റെ ആളുകള്‍. ഇരുവിഭാഗക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരാതിയില്ലാത്തതിനാല്‍ മുന്നറിയിപ്പു നല്കി പോലീസ് എല്ലാവരെയും വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: