കോഴിക്കോട്: കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റായി കമാല്‍ വരദൂരിനെ (ചന്ദ്രിക) വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിയായി എന്‍. രാജേഷ് (മാധ്യമം) തെരഞ്ഞെടുക്കപ്പെട്ടു.
മറ്റുഭാരവാഹികള്‍: ജോയിന്റ് സെക്രട്ടറിമാര്‍: റിയാസ് കെ സി (കേരള ഭൂഷണം), സോഫിയബിന്ദ് (മീഡിയാ വണ്‍), ട്രഷറര്‍: വിപുല്‍ നാഥ്. പി (സിറാജ്). നിര്‍വാഹകസമിതി അംഗങ്ങള്‍: അഭിലാഷ് മോഹന്‍ദാസ്(ജയ്ഹിന്ദ് ടി വി), രമേഷ് കെ.പി. (സൂര്യ ടിവി), സന്തോഷ്കുമാര്‍ കെ.എം (മെട്രോ വാര്‍ത്ത), ജയേഷ് കുമാര്‍ എ (മംഗളം), പൂജാനായര്‍. പി (ഡെക്കാന്‍ ക്രോണിക്കിള്‍), അനില്‍കുമാര്‍ പി.പി. (ജനയുഗം).
വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഇ.പി. (സുപ്രഭാതം), റഫീഖ് റമദാന് യു.കെ. (തേജസ്) എന്നിവരെ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. പുതിയ ഭാരവാഹികള്‍ സപ്തംബര്‍ 13ന് ചുമതലയേല്‍ക്കും. ടി.കെ. ബാലനാരായണന്‍ ജില്ലാ റിട്ടേണിംഗ് ഓഫീസറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: