കോഴിക്കോട്: ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്റെ സ്മരണക്കായി സാമൂതിരി ഹയര്‍സെക്കണ്ടറിസ്കൂളില്‍ നക്ഷത്രവനം ഒരുങ്ങി. 27 ജന്മനക്ഷത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന 27 വൃക്ഷത്തൈകള്‍ സ്കൂളില്‍ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചതയം നക്ഷത്രത്തെ പ്രതിനിധീകരിക്കുന്ന ത്തിന്റെ കടമ്പ് മരം നട്ട്കൊണ്ട് കോര്പ്പറേഷന് മേയര്‍ പ്രൊഫ. എ.കെ.പ്രേമജം നിര്‍വ്വഹിച്ചു. സ്കൂള്‍പരിസ്ഥിതി ക്ലബ്, എന്‍സ്എസ് പ്രവര്‍ത്തകരാണ് കേരള സ്റ്റേറ്റ് വനംവന്യജീവി വകുപ്പിന്റെ സഹകരണത്തോടെ നക്ഷത്രവനം ഒരുക്കിയത്. ചടങ്ങില്‍ സാമൂതിരിരാജയുടെ പേഴ്സണല്‍, സെക്രട്ടറി രാമവര്‍മ്മ, ഗോവിന്ദ് ചന്ദ്രശേഖര്‍, മാനേജര്‍ മായാഗോവിന്ദ്, പ്രിന്‍സിപ്പല്‍ മുരളിമോഹന്, റേഞ്ച് ഓഫീസര്‍ ശ്രീരേഖ, വി.ടി. വി ഗോവിന്ദന്, അബ്ദുല്‍ ജബ്ബാര്‍, സുപ്രിയ, വിജയന്, പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: