കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ അപൂര്വ്വചിത്രങ്ങളുടെ പ്രദര്‍ശനം നാളെ മുതല്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്ട്ട്ഗാലറിയില് നടക്കും. പ്രഗത്ഭ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ എം.ടി.യുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ഡെവലപ്മെന്റ് അതോറിറ്രിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ്ക്ലബ്ബാണ് എംടി ചിത്രം ചരിത്രം പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പുനലൂര്രാജന്, പി.മുസ്തഫ, ബി. ജയചന്ദ്രന്, കെ.ആര്.വിനയന്, റസാഖ് കോട്ടക്കല്‍, അജീബ് കോമാച്ചി എന്നിവര്‍ വിവിധ കാലങ്ങളില്‍ പകര്‍ത്തിയ എംടിയുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. എംടിയുടെ ശേഖരത്തിലുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. 21ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രസംവിധാനയകവും ഛായാഗ്രാഹകനുമായ വേണു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 25ന് വൈകീട്ട് നാലിന് ആര്‍ട്ട്ഗ്യാലറിയില്‍ വാര്‍ത്തകളിലെ എംടി എന്ന വിഷയത്തില്‍ എം.ടി.വാസുദേവന്‍ നായരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സംവദിക്കും. മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.പി.രാജേന്ദ്രന്, മാധ്യമം എഡിറ്റര്‍ ടി.പി. ചെറൂപ്പ, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി.പി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും.
കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സിഡിഎ ചെയര്മാന് എന്‍.സി. അബൂബക്കര്‍, ഫോട്ടോഗ്രാഫര്‍ പി.മുസ്തഫ, പ്രസ്ക്ലബ് വൈസ്പ്രസിഡന്റ് എന്‍.പി.പ്രശാന്ത്, സെക്രട്ടറി ടി.കെ. ബാലനാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: