കോഴിക്കോട്: രാജ്യത്തിനുള്ളില്‍ എല്ലാ അധികാരാവകാശങ്ങളും തുല്യമായി അനുഭവിക്കുമ്പോള്‍ തങ്ങള്‍ ന്യൂനപക്ഷമാണെന്ന വാദമുയര്‍ത്തുന്നതും അത്തരം അവകാശങ്ങളോട് പ്രീണന മനോഭാവത്തോടെ സമീപിക്കുന്നതുമാണ്. വിഭജന -വിഘടനവാദങ്ങളുടെ അടിസ്ഥാനമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. സമന്വയ കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ന്യൂനപക്ഷരാഷ്ട്രീയം ഒരു പുനര്‍വായന എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം, ക്രിസ്ത്യന്‍ രാഷ്ട്രങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെയും ഭയരഹിതരായും ഭാരതത്തില്‍ കഴിയുന്നു. സ്വന്തം മതാനുയായികളെക്കൊണ്ടാണ് ന്യൂനപക്ഷവിഭാഗങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നത്. മതത്തിന്റെ പേരിലുള്ളഅവഗണന രാജ്യത്ത് ഒരിടത്തും അനുഭവപ്പെടുന്നുമില്ല. പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വിദ്യാഭ്യാസപരമായി സമൂഹം സജ്ജമാകുകയാണ് വേണ്ടത്. ഭൂരിപക്ഷസമുദായത്തിനാണ് ലോകത്ത് എല്ലാരാജ്യങ്ങളിലും അവകാശാധികാരങ്ങളുള്ളത്. എന്നാല്‍ ഭൂരിപക്ഷമാണെന്ന ഒറ്റക്കാരണത്താല്‍ മൗലികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഭാരതത്തിലുള്ളത്. സന്താന നിയന്ത്രണ നടപടികള്‍പോലും മതപരമായി വേര്‍തിരിച്ച് ജനസംഖ്യയില്‍ അസന്തുലിതം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. എല്ലാവരെയും ഒരുപോലെ പരിഗണിക്കുമെന്ന് പറയുകയും പ്രീണനം നടപ്പാക്കുകയുമാണ് മതേതരം എന്നവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷം എന്നതിനെക്കുറിച്ച് ശരിയായ വിശദീകരണമാണ് കാലം ആവശ്യപ്പെടുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഹിന്ദുസമൂഹത്തിന് നീതിനിഷേധിക്കപ്പെടുകയാണ്. ജാതിമത വര്‍ഗീയശക്തികളെ വളര്‍ത്തിയെടുക്കുകയാണ് ഇടതു-വലത് മുന്നണികള്‍ ചെയ്തത്. അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമൂഹത്തെ വഴിതെറ്റിക്കുന്ന അപകടകരമായ പ്രവണത രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അഡ്വ. പി.എ. മുഹമ്മദ്റിയാസ് പറഞ്ഞു. ഭാരത-പാക്ക് വിഭജനം ഹിമാലയന്‍ മണ്ടത്തരമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചത് ശരിയായില്ലെന്നും ഒ. അബ്ദുള്ളപറഞ്ഞു. ബിജെപി ദേശീയസമിതി അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി. രമേശ്, കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി. മോഹനന്മാസ്റ്റര് എന്നിവര്‍ സംസാരിച്ചു. ടി.പി.ജയചന്ദ്രന് സ്വാഗതവും ടി.വി. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: