കുറ്റിയാടി: വിശക്കുന്നവന് ആത്മാഭിമാനം പണയം വെയ്ക്കാതെ ഹോട്ടലുകളില്‍ ചെന്ന് കൂപ്പണ്‍ സംവിധാനത്തിലൂടെ വിശപ്പകറ്റാന്‍ ജില്ലാ ഭരണ കൂടവും കേരള ഹോട്ടല്‍ ആന്റ് – റസ്റ്റോറന്റ് അസോസിയേഷനും നടത്തുന്ന വിശപ്പില്ലാ നഗരപദ്ധതി (ഒാപ്പറേഷന് സുലൈമാനി) രണ്ടാം ഘട്ടം ഉദ്ഘാടനം 20 ന് നടക്കും.
വൈകീട്ട് 4.30 ന് കുറ്റിയാടി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് റാഫി കണ്ടത്തില്‍, പ്രസിഡന്റ് എ.സി. അബ്ദുള്‍ മജീദ്, സെക്രട്ടറി കൃഷ്ണന് പൂളത്തറ, ട്രഷറര്‍ – ബഷീര്‍ ചിക്കീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: