കോഴിക്കോട്: തീവണ്ടിയില്‍ നിന്നും വിദേശമദ്യം പിടികൂടി. 750 മില്ലി അടങ്ങിയ 25 കുപ്പി വിദേശമദ്യമാണ് ഇന്നലെ രാവിലെ ലോകമാന്യ തിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സില്‍ ചാക്കില്‍കെട്ടിയ നിലയില്‍ റെയില്‍വേ പോലീസ് കണ്ടെത്തിയത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് എസ് ആറ് കോച്ചിലെ ഏഴാമത്തെ സീറ്റിനടിയില്‍ നിന്ന് മദ്യകുപ്പികള്‍ അടങ്ങിയ ചാക്ക് കണ്ടെത്തിയത്. ബോംബ്സ്ക്വാഡ് എഎസ്ഐ ഷാജുതോമസ്, പി. ശശിധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചൊവ്വാഴ്ച വൈകീട്ട് കണ്ണൂര്‍ – തൃശ്ശൂര്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ നിന്ന് 180 മില്ലി അടങ്ങിയ 26 കുപ്പി വിദേശമദ്യവും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: