കോഴിക്കോട്: തുച്ഛ വേതനം നല്കി അധികസമയം ജോലി ചെയ്യിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന് ആശുപത്രി മാനേജ്മെന്റിനെ വിളിച്ചുവരുത്തുമെന്ന് കമ്മീഷന് അംഗം അഡ്വ. നൂര്‍ബിനാ റഷീദ് അറിയിച്ചു. കോഴിക്കോട്ടെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വനിതാ ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ നടപടി. കലക്റേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിധവകള്ക്കെതിരെ ഭര്‍തൃവീട്ടുകാര്‍ നടത്തുന്ന മാനസിക പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ചു വരുന്നതായി കമ്മീഷന് അറിയിച്ചു. വീട്ടില്‍നിന്ന് ഇറക്കിവിടുക, കുട്ടികളെ അകറ്റാന്‍ ശ്രമിക്കുക, ഭര്‍ത്താവിന്റെ സ്വത്ത് നിഷേധിക്കുക തുടങ്ങിയ സംഭവങ്ങളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരെ കണ്‍വീനര്‍മാര്‍ അനാവശ്യമായി പണപ്പിരിവിന് പ്രേരിപ്പിക്കുന്നതായി കമ്മീഷനു മുമ്പില്‍ പരാതിയെത്തി. അര്‍ഹതപ്പെട്ട അലവന്‍സ് തന്നെ ആറ് മാസം കുടിശികയായിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമായി. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മതിയായ വേതനം ലഭിക്കാത്ത കാര്യവും കമ്മീഷന് ലഭിച്ച പരാതിയില്‍ ഉള്‍പ്പെടും. 61 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്. 39 എണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകള്‍ ഫുള്‍ കമ്മീഷന് വിട്ടു. ഒരു കേസില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: