കോഴിക്കോട്: ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ആകാശവണി കോഴിക്കോട് നിലയം സംഗീത പ്രേമികള്‍ക്കായി ‘ശ്രാവണ സംഗീതം’ ലളിതഗാനമേളയൊരുക്കുന്നു. ആഗസ്ത് 21 ന് വൈകുന്നേരം 5.30 ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സംഗീതവിരുന്നില്‍ സംഗീത ലോകത്തെ പ്രതിഭകളും പ്രമുഖ ഗായകരും പങ്കെടുക്കും. കൂടാതെ കാഞ്ഞിലശ്ശേരി എ വിശ്വംഭരനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. എ വിദ്യാധരന്, എന്‍ പി പ്രഭാകരന്, പ്രേംകുമാര്‍ വടകര, നിലമ്പൂര്‍ പ്രമോദ്, ടി എച്ച് ലളിത എന്നിവരും പ്രമുഖ ഗായകരായ ഗണേഷ് സുന്ദരം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ടി കെ ചന്ദ്രശേഖരന് കോട്ടക്കല്‍, കെ കെ നിഷാദ്, പി മാനവേദന്, പി വി ജെ പ്രിജിത്ത്, കെ എ അജയകുമാര്‍, കെ മനോജ് കുമാര്‍, അരുണ്ഗോപന്, പി വി പ്രീത, എം ശാന്തി, ജി ജെ റോഷ്നി, മിഥില മൈക്കിള്‍, പി ടി രഹ്ന, പി വി പ്രതിഭ, ശ്രീകല വിനോദ്, യുപി രോഹിണി എന്നിവരും സംഗീത വിരുന്നില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി സംഗീത ലോകത്തെ കുലപതികളായ കെ രാഘവന്, എം ജി രാധാകൃഷ്ണന്, കെ പി ഉദയഭാനു, നെടുമങ്ങാട് എസ് ശശിധരന് നായര്‍, കടുത്തുരുത്തി ടി ആര് രാധാകൃഷ്ണന് തുടങ്ങിയവര്‍ക്കായി സ്മരണാഞ്ജലി അര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: